Sorry, you need to enable JavaScript to visit this website.

മുല്ലപ്പെരിയാർ:ജലനിരപ്പ് 142 അടിയാക്കാം,  ഇടക്കാല ഉത്തരവ് ആവശ്യമില്ലെന്ന് കേരളം

ന്യൂദൽഹി- മുല്ലപ്പെരിയാർ വിഷയത്തിൽ ഇടക്കാല ഉത്തരവ് ആവശ്യമില്ലെന്നും നിലവിലെ റൂൾകർവ് തുടരാമെന്നും കേരളം സുപ്രീം കോടതിയിൽ. റൂൾകർവ് പ്രകാരം ഈ മാസം 30 മുതൽ ജലനിരപ്പ് 142 അടിയായി ഉയർത്താൻ തമിഴ്‌നാടിന് സാധിക്കും. കേസ് വിശദമായി പരിഗണിക്കുന്നതിന് ഡിസംബർ പത്തിലേക്ക് മാറ്റി.   

അണക്കെട്ടിനു വിള്ളലും ബലക്ഷയവും ഇല്ലെന്ന തമിഴ്‌നാടിന്റെ വാദം തെറ്റാണെന്ന് ബോധ്യപ്പെടുത്താനാണ് കേരളത്തിന്റെ നീക്കം. മുല്ലപ്പെരിയാർ അണക്കെട്ടിൽ അസാധാരണ സ്ഥിതിവിശേഷമാണെന്നു ചൂണ്ടിക്കാട്ടി, സുരക്ഷ ഉറപ്പാക്കാനുള്ള തീരുമാനം വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. തുടർച്ചയായ മഴയിൽ ജലനിരപ്പുയരുന്നതും സ്പിൽവേ ഷട്ടറുകൾ ഉയർത്തേണ്ടി വരുന്നതും കേരളം ചൂണ്ടിക്കാട്ടിയിരുന്നു.
 

Latest News