തെന്മല- കൊല്ലത്ത് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ കാട്ടുപന്നിക്കൂട്ടം ഇടിച്ചുതെറിപ്പിച്ചു. ആര്യങ്കാവ് ആനച്ചാടി സ്വദേശി അശോകനെ(43)പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് ആറുമണിക്ക് കഴുതുരുട്ടി-തകരപ്പുര പാതയിൽ പളിയൻപാറയ്ക്ക് സമീപമാണ് അപകടം. തെന്മല റിസോർട്ടിലെ ജീവനക്കാരനാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. വീഴ്ചയിൽ ബോധം നഷ്ടമായ അശോകൻ അരമണിക്കൂറിലേറെ റോഡിൽ കിടന്നു.