പാട്യാല-പഞ്ചാബ് നിയമസഭയിലേക്ക് അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പാട്യാല മണ്ഡലത്തിൽനിന്ന് മത്സരിക്കുമെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. പാട്യാല 400 വർഷത്തോളമായി തങ്ങൾക്കൊപ്പമാണെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കി. സിദ്ദു കാരണം ഈ സ്ഥലം വിട്ടുപോകില്ലെന്നും അമരീന്ദർ അറിയിച്ചു. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അമരീന്ദറിന്റെ പ്രഖ്യാപനം. പാട്യാലയിൽനിന്ന് അമരീന്ദർ സിംഗ് നാലു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2014-മുതൽ 2017 വരെ അമരീന്ദറിന്റെ ഭാര്യയായിരുന്നു പാട്യാലയെ പ്രതിനിധീകരിച്ചിരുന്നത്. അമരീന്ദറിന്റെ അച്ഛൻ മഹാരാജ സർ യാദവീന്ദർ സിംഗ് ആയിരുന്നു പാട്യാല രാജവംശത്തിലെ അവസാനത്തെ രാജാവ്. കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ അമരീന്ദർ സിംഗ് പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ 117 സീറ്റിലും തന്റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ് മത്സരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.