മുംബൈ- വീട്ടില്‍ പഴയ 25 പൈസ നാണയമുണ്ടെങ്കില്‍ ഒന്നരലക്ഷം രൂപ നേടാന്‍ അവസരമൊരുക്കി ഇന്ത്യാമാര്‍ട്ട് ഡോട് കോം. നോട്ടുകളും നാണയങ്ങളും വാങ്ങാനും വില്‍ക്കാനും അവസരമുള്ള ഓണ്‍ലൈന്‍ സ്‌റ്റോറാണ് ഇന്ത്യാമാര്‍ട്ട്.
പഴയ 25 പൈസ നാണയമുണ്ടെങ്കില്‍ അതിന്റെ ഫോട്ടോയെടുത്ത് ഇന്ത്യാമാര്‍ട്ടില്‍ അപ് ലോഡ് ചെയ്യുകയാണ് വേണ്ടത്.
ഏറ്റവും കൂടുതല്‍ തുക ഓഫര്‍ ചെയ്യുന്നവര്‍ക്കാണ് നാണയം ലഭിക്കുക. വാങ്ങാന്‍ ശ്രമിക്കുന്നയളുമായി വിലപേശാനും അവസരമുണ്ട്.
25 പൈസ നാണയത്തിന്റെ നിറം വെള്ളിയായിരിക്കണം. അഞ്ച്, പത്ത് പൈസ നാണയങ്ങളും വില്‍പന നടത്തി പണമുണ്ടാക്കാന്‍ അവസരമുണ്ട്.
മാതാ വൈഷ്ണവ ദേവിയുടെ ചിത്രമുള്ള അഞ്ച്, പത്ത് രൂപയുടെ നാണയം ലേലത്തില്‍ വെച്ച് ലക്ഷങ്ങള്‍ നേടാം. 2002 ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഈ നാണയങ്ങള്‍ക്ക് വലിയ ഡിമാന്‍ഡാണുള്ളത്.