മുംബൈ- ആഡംബര കപ്പലിൽ നടത്തിയ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ആര്യൻഖാനെതിരെ തെളിവില്ലെന്ന് ബോംബൈ ഹൈക്കോടതി. ആര്യൻഖാന് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് ഇക്കാര്യമുള്ളത്. വാട്‌സാപ്പ് ചാറ്റിൽ ലഹരി ഉപയോഗിച്ചതിനോ ഗൂഢാലോചനക്കോ തെളിവില്ലെന്നും ഇന്ന് പുറത്തുവന്ന പൂർണ ഉത്തരവിലുണ്ട്. കഴിഞ്ഞ മാസം അവസാനമാണ് ആര്യൻ ഖാന് കോടതി ജാമ്യം അനുവദിച്ചത്. ആര്യൻ ഖാൻ, അർബാസ് മെർച്ചന്റ് എന്നിവർക്ക് എതിരെ തെളിവില്ലെന്നും ഇവർ ലഹരി മരുന്ന് ഉപയോഗിച്ചോ എന്ന് തെളിയിക്കാൻ മെഡിക്കൽ പരിശോധന നടത്തിയില്ലെന്നും ഉത്തരവിലുണ്ട്.