ലഖ്‌നൗ-കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയ്‌ക്കൊപ്പം വേദി പങ്കിടരുതെന്ന് പ്രധാനമന്ത്രിയോട് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നരേന്ദ്ര മോഡിക്ക് എഴുതിയ കത്തിലാണ് പ്രിയങ്ക ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഉദ്ദേശം ശരിയാണെങ്കില്‍ അജയ് മിശ്രയുമായി വേദി പങ്കിടരുതെന്നും അയാളെ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നുമാണ് പ്രിയങ്ക കത്തില്‍ പറഞ്ഞു.
ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക സമരത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയ സംഭവത്തില്‍ അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര അറസ്റ്റിലായിരുന്നു. നാല് കര്‍ഷകരുള്‍പ്പെടെ 8 പേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. കര്‍ഷകരെ ഇടിച്ചുകൊന്ന വാഹനത്തിനുള്ളില്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നെന്നാണ് എഫ്‌ഐആറില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആശിഷ് മിശ്ര കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും എഫ്.ഐ.ആറില്‍ പറയുന്നു. കര്‍ഷകര്‍ക്കെതിരെ നടന്ന ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ളതാണെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.
ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നിന്ന് ലഖ്‌നൗവില്‍ എത്തിയ മോഡി ഡിജിപി കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.