Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മോഡലുകളുടെ മരണം; ഐപിഎസ് ഉദ്യോഗസ്ഥന്റെ പങ്ക് വ്യക്തമാക്കി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

കൊച്ചി- മുന്‍ മിസ് കേരളയുള്‍പ്പടെ മൂന്നുപേര്‍ അപകടത്തില്‍ മരിച്ച കേസില്‍ സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥന് കുരുക്കാവും. അപകടദിവസം ഫോര്‍ട്ടുകൊച്ചി 'നമ്പര്‍ 18' ഹോട്ടലില്‍ ഈ ഐപിഎസ് ഉദ്യോഗസ്ഥന്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥനെതിരെ നടപടിക്ക് സാധ്യതയുണ്ട്. തിരുവനന്തപുരത്ത് ജോലിചെയ്യുന്ന ഉദ്യോഗസ്ഥന്റെ തുടര്‍ച്ചയായുള്ള കൊച്ചി സന്ദര്‍ശനങ്ങളെക്കുറിച്ചും അന്വേഷണമുണ്ടാകും. ഒക്ടോബര്‍ 31ന് കൊച്ചിയില്‍ എന്തിനാണ് എത്തിയതെന്നടക്കം ഉന്നത ഉദ്യോഗസ്ഥന്‍ വിശദീകരിക്കേണ്ടിവരും. അപകടത്തെക്കുറിച്ച് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെ ഉന്നത ഉദ്യോഗസ്ഥന്‍ വിളിച്ച് താക്കീത് ചെയ്തിരുന്നു. ഹാര്‍ഡ് ഡിസ്‌കിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതോടെയാണിത്. ഇതോടെ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തുന്നതില്‍ പോലീസ് ഉഴപ്പി.
ഹാര്‍ഡ് ഡിസ്‌ക് പരിശോധിച്ചാല്‍ താന്‍ ഹോട്ടലില്‍ എത്തിയ കാര്യം പുറത്തുവരുമെന്ന് ഭയന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടല്‍. ഹോട്ടലുടമ റോയിയും ഉന്നതനും തമ്മിലുള്ള ബന്ധം കൊച്ചിയിലെ പോലീസുദ്യോഗസ്ഥര്‍ക്കെല്ലാം അറിയാം. റോയിക്കുള്ള എല്ലാ സൗകര്യവും പോലീസ് ഒരുക്കിനല്‍കിയത് ഈ ബന്ധം മൂലമായിരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ ഭൂമിയിടപാടുകളെക്കുറിച്ചും അന്വേഷണമുണ്ടാകുമെന്ന് സൂചനയുണ്ട്. മരട്, നെട്ടൂര്‍ ഭാഗങ്ങളില്‍ ബിനാമി പേരില്‍ പല ഉന്നത ഉദ്യോഗസ്ഥരും ഭൂമി വാങ്ങിക്കൂട്ടുന്നതിനെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പനങ്ങാട് ചാത്തമ്മ ജങ്ഷനില്‍ ഗുണ്ടാ ലിസ്റ്റിലുള്ളവര്‍ ചേര്‍ന്ന് അടുത്തിടെ ഭൂമി നികത്തിയിരുന്നു. റവന്യൂ വകുപ്പ് സ്‌റ്റോപ്പ് മെമ്മോ കൊടുത്തെങ്കിലും നികത്തല്‍ തുടര്‍ന്നു. ഉന്നത ഉദ്യോഗസ്ഥന്റെ ബിനാമി ഭൂമിയാണെന്ന് അറിഞ്ഞതോടെ പൊലീസ് നടപടിയെടുക്കാതെ മാറിനിന്നു.മുമ്പ് ഇത്തരത്തില്‍ ഈ ഉദ്യോഗസ്ഥനെതിരേ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നെങ്കിലും പോലീസ് തലപ്പെത്തെ മറ്റൊരു ഉന്നതന്റെ സംരക്ഷണം ലഭിച്ചിരുന്നു. എന്നാലിപ്പോള്‍ പോലീസ് തലപ്പത്തുനിന്ന് ഇത്തരം സംരക്ഷണത്തിന് സാധ്യതയില്ലെന്നാണ് സൂചന. പൊലീസ് മേധാവിയുടെ ഓഫീസ്തന്നെ നേരിട്ട് ഇടപെട്ടതിനാല്‍ അപകടം സംബന്ധിച്ച കേസില്‍ ഇനിയുള്ള അന്വേഷണം അതീവ ഗൗരവത്തിലാകും. ഈ സാഹചര്യത്തിലാണ് അന്വേഷണം ജില്ലാ െ്രെകംബ്രാഞ്ചിന് കൈമാറിയത്.
 

Latest News