Sorry, you need to enable JavaScript to visit this website.

ആന്ധ്രയില്‍ കനത്ത മഴ; 17 മരണം, പ്രളയത്തില്‍ നൂറിലേറെ പേരെ കാണാതായി

അമരാവതി- തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് ആന്ധ്രപ്രദേശില്‍ കനത്ത നാശനഷ്ടങ്ങള്‍. 17 പേര്‍ മരിച്ചു. മിന്നല്‍ പ്രളയത്തില്‍പ്പെട്ട് നൂറിലേറെ പേരെ കാണാതായി. വന്‍ പ്രളയത്തില്‍ അകപ്പെട്ട് തിരുപ്പതിയില്‍ നിരവധി തീര്‍ത്ഥാടകര്‍ കുടുങ്ങിയിരിക്കുകയാണ്. തിരുപ്പതി ക്ഷേത്രം സ്ഥിതിചെയ്യുന്ന തിരുമല ഹില്‍സിലേക്കുള്ള നടപ്പാതകളും ഘട്ട് റോഡും അടച്ചു. തിരുപ്പതിയിലെ സ്വര്‍ണമുഖി നദി കരകവിഞ്ഞൊഴുകുകയാണ്. ജലസംഭരണികളും നിറഞ്ഞു കവിഞ്ഞു. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ മൂന്ന് ബസുകള്‍ ഒലിച്ചു പോയി. 12 പേരെ രക്ഷിക്കാനായില്ല. രക്ഷാ പ്രവര്‍ത്തനങ്ങളുമായി ദേശീയ, സംസ്ഥാന ദുരിതാശ്വാസ സേനകള്‍ രംഗത്തുണ്ട്. 

കനത്ത മഴയും പ്രളയവും പലയിടത്തും റോഡുകളും റെയ്‌ലുകളും തകരാനിടയാക്കി. രായലസീമ മേഖലയിലാണ് മഴ ഏറെ നാശം വിതച്ചത്. ചിറ്റൂര്‍, കഡപ്പ, കുര്‍നൂല്‍, അനന്തപൂര്‍ ജില്ലകളെയാണ് മഴ ഏറെ ബാധിച്ചത്. കഡപ്പ വിമാനത്താവളം നവംബര്‍ 25 വരെ അടച്ചിട്ടിരിക്കുകയാണ്.
 

Latest News