ചണ്ഡീഗഢ്- കര്‍ഷക വിരുദ്ധമായ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും പഞ്ചാബില്‍ ഇനി ബിജെപിയുമായി സഖ്യത്തിനില്ലെന്ന് മുന്‍ എന്‍ഡിഎ ഘടകകക്ഷിയായ ശിരോമണി അകാലി ദള്‍. കാര്‍ഷിക നിയമങ്ങല്‍ പാസാക്കിയതിന്റെ പേരിലാണ് അകാലി ദള്‍ എന്‍ഡിഎ വിട്ടത്. ഈ നിയമങ്ങളെ കുറിച്ച് പ്രധാനമന്ത്രിക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് അകാലി ദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദല്‍ പറഞ്ഞു. '700 ജീവനുകളാണ് പൊലിഞ്ഞത്. രാജ്യം ഇവരുടെ രക്തസാക്ഷിത്വത്തിന് സാക്ഷ്യംവഹിച്ചു. സര്‍ക്കാര്‍ കൊണ്ടുവന്ന ഈ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ ഒരിക്കലും അംഗീകരിക്കില്ലെന്ന് ഞാന്‍ പ്രധാനന്ത്രിയോട് പറഞ്ഞിരുന്നു. ഞങ്ങള്‍ പറഞ്ഞത് ഇപ്പോള്‍ ശരിയായിരിക്കുന്നു'- ബാദല്‍ പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ ബിജെപിയുമായുള്ള സഖ്യം വീണ്ടു പരിഗണിക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന ശക്തമായ മറുപടിയാണ് ബാദല്‍ നല്‍കിയത്. സമരം ചെയ്ത കര്‍ഷകരുടെ മരണങ്ങലും ലഖിംപൂര്‍ ഖേരിയിലെ കൂട്ടക്കൊലയും ഈ സര്‍ക്കാരിന്റെ മുഖത്തെ കറുത്ത പുള്ളിയായി നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.