ചെന്നൈ- കനത്ത മഴയിൽ വീടിന് മേൽ മതിലിടിഞ്ഞുവീണ് നാലു കുട്ടികൾ അടക്കം ഒൻപത് പേർ മരിച്ചു. വെല്ലൂർ പേരണാംപേട്ട് ടൗണിലാണ് അപകടം. മരിച്ചവരിൽ അഞ്ചു പേർ സ്ത്രീകളാണ്. പാലാർ നദിക്കരയിൽ വീടാണ് ഇടിഞ്ഞുവീണത്. വെള്ളം കയറുന്നതിനാൽ ഇവിടെനിന്ന് മാറണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഇത് അവഗണിച്ച് വീടുകളിൽ കഴിഞ്ഞവരാണ് അപകടത്തിൽപ്പെട്ടത്.