ന്യൂദല്‍ഹി- കര്‍ഷകരുടെ സത്യഗ്രഹം കേന്ദ്ര സര്‍ക്കാരിന്റെ അഹങ്കാരത്തെ തോല്‍പ്പിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ചാണ് രാഹുലിന്റെ ട്വീറ്റ്. ഈ വിജയത്തില്‍ രാഹുല്‍ കര്‍ഷകരെ അഭിനന്ദിക്കുകയും ചെയ്തു. സര്‍ക്കാരിന് ഈ നിയമങ്ങളും പിന്‍വലിക്കേണ്ടി വരുമെന്ന് താന്‍ ജനുവരിയില്‍ പറഞ്ഞ വിഡിയോയും രാഹുല്‍ പങ്കുവച്ചു.
देश के अन्नदाता ने सत्याग्रह से अहंकार का सर झुका दिया।
— Rahul Gandhi (@RahulGandhi) November 19, 2021
अन्याय के खिलाफ़ ये जीत मुबारक हो!
जय हिंद, जय हिंद का किसान!#FarmersProtest https://t.co/enrWm6f3Sq
കര്‍ഷകരുടെ ത്യാഗങ്ങള്‍ വിജയം കണ്ടിരിക്കുകയാണെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജോത് സിങ് സിദ്ദു പ്രതികരിച്ചു. ഇത് ശരിയായ ദിശയിലുള്ള നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
Repealing of black laws a step in the right direction …. Satyagrah of Kisan morcha gets historic success…. You’re sacrifice has paid dividends…. Revival of farming in Punjab through a road map should be the top priority for the Pb govt ….accolades
— Navjot Singh Sidhu (@sherryontopp) November 19, 2021