ഭോപാല്‍- മധ്യപ്രദേശിലെ അശോക്‌നഗറില്‍ ജില്ലാ ആശുപത്രിക്കു സമീപം തെരുവു പട്ടി ചാപ്പിള്ളയെ കടിച്ചുകീറി. ഒരു ശുചീകരണ തൊഴിലാളിയാണ് നവജാതശിശുവിന്റെ മൃതദേഹം പട്ടി കടിക്കുന്നത് കണ്ടത്. പട്ടിയെ ഓടിച്ച് ചാപ്പിള്ളയെ തിരിച്ചെടുത്ത് ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടം മുറിയിലേക്കു മാറ്റി. സംഭവത്തില്‍ ആശുപത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ഒരു വര്‍ഷത്തിനിടെ ഇതു രണ്ടാം തവണയാണ് ഈ ആശുപത്രിയില്‍ ഈ സംഭവം നടക്കുന്നത്. രണ്ടു വര്‍ഷത്തിനിടെ നാലാം തവണയാണിതെന്നും പ്രദേശ വാസികള്‍ ആരോപിച്ചു.
മൃതദേഹം സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നും പോലീസിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ ഡി കെ ഭാര്‍ഗവ പറഞ്ഞു. നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കാത്തതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്ന് നേരത്തെ ഉണ്ടായ സംഭവങ്ങളില്‍ നിന്ന് വ്യക്തമായതാണ്. അവര്‍ മൃതദേഹങ്ങളെ വലിച്ചെറിയുകയാണ് ചെയ്യുന്നതെന്നും ഡോ. ഭാര്‍ഗവ പറഞ്ഞു.