ന്യൂദൽഹി- ഇന്ത്യയുടെ ഒരിഞ്ച് ഭൂമിയും കയ്യേറാൻ ആരെയും അനുവദിക്കില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യക്ക് ആരുടെയും ഭൂമിയിൽ താൽപര്യമില്ലെന്നും രാജ്ഥാന് സിംഗ് വ്യക്തമാക്കി. ഇന്ത്യൻ സംസ്ഥാനമായ അരുണാചലിൽ ചൈന കൂടുതൽ സ്ഥലങ്ങൾ കയ്യേറിയതിന്റെ തെളിവുകൾ പുറത്തുവന്ന സഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്ത്യയെ പ്രകോപിപ്പിച്ചാൽ തക്ക മറുപടി നൽകുമെന്നും പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നൽകി.