തിരുവനന്തപുരം- സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാന്‍ തീരുമാനമില്ലെന്ന് മന്ത്രി കെ.കൃഷ്ണന് കുട്ടി. വൈദ്യുതി നിരത്ത് പത്ത് ശതമാനം കൂട്ടുമെന്ന വാര്‍ത്ത അനവസരത്തിലുള്ളതാണെന്ന് വൈദ്യുതി മന്ത്രി അറിയിച്ചു. പീക്ക് അവറില്‍ ചാര്‍ജ് വര്‍ധനവിന് ആലോചിച്ചിരുന്നുവെന്നും എന്നാല്‍ ഇതില്‍ തീരുമാനം ആയിട്ടില്ലെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്തെ സൗജന്യ വൈദ്യുതിയുടെ പരിധി ഉയര്‍ത്തി. 20 യൂണിറ്റ് വരെയായിരുന്ന സൗജന്യ വൈദ്യുതി പരിധി അത് 30 യൂണിറ്റാക്കി ഉയര്‍ത്തി. പ്രതിമാസം 30 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വൈദ്യുതി സൗജന്യം.
ബിപിഎല്‍ കുടുംബങ്ങള്‍ക്കും ആനുകൂല്യം, പ്രതിമാസം 40 യൂണിറ്റ് വരെ 1.50 രൂപ എന്നത് 50 യൂണിറ്റ് വരെയാക്കിയും ഉയര്‍ത്തിയിടുണ്ട്. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ 1.50 രൂപ നല്കിയാല് മതി.സര്‍ക്കാര്‍ നിര്‍ദേശം റെഗുലേറ്ററി കമ്മിഷന് അംഗീകരിച്ചു, വൈദ്യുതി ബോര്‍ഡ് ഉത്തരവിറക്കി. ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലായിരുന്നു തീരുമാനം. നേരത്തെ തന്നെ ഈ ആവശ്യം സര്‍ക്കാര്‍ കെഎസ്ഇബിക്ക് മുന്നില്‍ വെച്ചിരുന്നു. അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍ വരും.