റിയാദ്- റിയാദ് കെ.എം.സി.സി ജീവകാരുണ്യപ്രവര്‍ത്തകനായ കോഴിക്കോട് മീഞ്ചന്ത ഉളിശേരിക്കുന്ന് സ്വദേശി ഉമര്‍ പുതിയടത്ത് (54) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയോടെ കിംഗ് സല്മാന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കിംഗ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി. ഹൃദയശസ്ത്രക്രിയനടത്തിയെങ്കിലും വൈകീട്ടോടെ മരിക്കുകയായിരുന്നു.
25 വര്‍ഷമായി റിയാദിലുള്ള ഇദ്ദേഹം റിയാദ് സുലൈയില്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. റിയാദ് കെ.എം.സി.സി, എസ്.ഐ.സി, ഫോര്‍ക്ക സംഘടനകളുടെ പ്രവര്‍ത്തകനാണ് ഭാര്യ: സമീന. മക്കള്‍: ഫര്‍ഹാന, ആദില്‍, നബ്ഹാന്, ആയിശ. മയ്യിത്ത് നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മൊയ്തീന് കുട്ടി തെന്നല, അര്‍ശുല്‍ അഹമ്മദ്, ഉസ്മാന് അലി പാലത്തിങ്ങല്‍ തുടങ്ങിയവര്‍ രംഗത്തുണ്ട്.