ദോഹ - ഖത്തറിലെ സാമൂഹിക സാംസ്‌കാരിക കായിക സേവന മേഖലകളിലെ സജീവ സാന്നിധ്യമായ കൾച്ചറൽ ഫോറം 2022--2023 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുനീഷ് എ.സി മലപ്പുറം (പ്രസിഡന്റ്), മുഹമ്മദ് കുഞ്ഞി കാസർഗോഡ്, ചന്ദ്രമോഹൻ തൃശൂർ, ഷാനവാസ് ഖാലിദ് കണ്ണൂർ, സജ്‌ന സാക്കി മലപ്പുറം (വൈസ് പ്രസിഡന്റുമാർ), മജീദ് അലി തൃശൂർ, താസീൻ അമീൻ തിരുവനന്തപുരം (ജനറൽ സെക്രട്ടറിമാർ), അബ്ദുൽ ഗഫൂർ എ.ആർ കോഴിക്കോട് (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
വിവിധ വകുപ്പുകളുടെ ചുമതലയുള്ള സെക്രട്ടറിമാരായി രമ്യ നമ്പിയത്ത് സ്ത്രീ ശാക്തീകരണം, മുബാറക് കെ.ടി (അക്കാദമിക് ആന്റ് കറന്റ് അഫേഴ്‌സ്), അഹമ്മദ് ഷാഫി (സംഘടന വ്യാപനം), ഷറഫുദ്ദീൻ സി (സംഘടന), സഞ്ജയ് ചെറിയാൻ (ഹെൽത്ത് ആന്റ് സ്‌പോർട്‌സ്), അനീസ് റഹ്മാൻ ( ആർട്‌സ് ആന്റ് കൾച്ചർ), സിദ്ദീഖ് വേങ്ങര (ജനസേവനം) എന്നിവരെയും തെരഞ്ഞെടുത്തു. ശരീഫ് ചിറക്കൽ, ഡോ. നൗഷാദ്, വാഹിദ സുബി, അനസ് ജമാൽ, അസ്‌ലം ഈരാറ്റുപേട്ട എന്നിവർ വിവിധ വകുപ്പ് കൺവീനർമാരുമാണ്.
ഡോ.താജ് ആലുവ, ശശിധര പണിക്കർ, സി. സാദിഖ് അലി, മുഹമ്മദ് റാഫി, ഷാഫി മൂഴിക്കൽ, ഷാഹിദ് ഓമശ്ശേരി, നിത്യ സുബീഷ്, ആബിദ സുബൈർ, അൻവർ ഹുസൈൻ വാണിയമ്പലം, റുബീന കുഞ്ഞി, അബ്ദുൽ റഷീദ്, രാധാകൃഷ്ണൻ എന്നിവരെ സംസ്ഥാന സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു. വിവിധ ജില്ലകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 160 അംഗ ജനറൽ കൗൺസിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. കൗൺസിൽ യോഗം വെൽഫെയർ പാർട്ടി കേരള ജനറൽ സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ കെ.എ ശഫീഖ് ഉദ്ഘാടനം ചെയ്തു.