Sorry, you need to enable JavaScript to visit this website.

പാർട്ടി ആവശ്യപ്പെട്ടാൽ നിയമസഭയിലേക്ക് മത്സരിക്കും-അഖിലേഷ് യാദവ്

ന്യൂദൽഹി- പാർട്ടി ആവശ്യപ്പെട്ടാൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് യു.പി മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ്. നേരത്തെ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അഖിലേഷ് വ്യക്തമാക്കിയിരുന്നു. യു.പിയിൽനിന്ന് ബി.ജെ.പിയെ പൂർണമായും തുടച്ചുനീക്കുകയാണ് തന്റെ ലക്ഷ്യമെന്നും അഖിലേഷ് വ്യക്തമാക്കി. നിലവിൽ അസംഗഢിൽനിന്നുള്ള ലോക്‌സഭാംഗമാണ് അഖിലേഷ് യാദവ്. നിയമസഭയിലേക്ക് മത്സരിക്കുകയാണെങ്കിൽ എം.പി സ്ഥാനം രാജിവെക്കും. ഗാസിപുർ ജില്ലയിൽ സമാജ് വാദി പാർട്ടിയുടെ റാലിക്കിടെയാണ് അഖിലേഷിന്റെ പ്രഖ്യാപനം.
 

Latest News