മുംബൈ- മഹാരാഷ്ട്രയില്‍ കോളിളക്കം സൃഷ്ടിച്ച കുറ്റപ്പിരിവ് കേസില്‍ പ്രതിയായ മുന്‍ മുംബൈ പോലീസ് കമ്മീഷണറും മുതിര്‍ന്ന ഐപിഎസ് ഓഫീസറുമായ പരം ബീര്‍ സിങിനേയും മറ്റു രണ്ടു പ്രതികളേയും കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. പരം ബീര്‍ സിങിനെതിരെ പോലീസ് മൂന്ന് ജാമ്യമില്ലാ അറസ്റ്റ് വാറന്റുകള്‍ ഇറക്കിയിരുന്നെങ്കിലും ഇതുവരെ കീഴടങ്ങിയിട്ടില്ല. കേസിനെ തുടര്‍ന്ന് മുങ്ങഇയ പരം ബീര്‍ സിങ് വിദേശത്തേക്ക് കടന്നതായാണ് റിപോര്‍ട്ട്. പരം ബീര്‍ സിങ്, വിനയ് സിങ്, റിയാസ് ഭാട്ടി എന്നീ പ്രതികളെ ഇതുവരെ കണ്ടെത്താനായില്ലെന്നും പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് മുംബൈ പോലീസ് ശനിയാഴ്ചയാണ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നത്.
പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചതോടെ ഇവരുടെ ചിത്രവും വിലാസവും അടക്കം പോലീസ് പത്രങ്ങളില്‍ പ്രസിദ്ധീകരിക്കും. 30 ദിവസത്തിനകം പോലീസിനു മുമ്പാകെ കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടായിരിക്കും ഈ പരസ്യ നോട്ടീസ്. ഈ സമയ പരിധിക്കുള്ളില്‍ കീഴടങ്ങിയില്ലെങ്കില്‍ ഇവരുടെ ആസ്തികള്‍ കണ്ടുകെട്ടുന്ന നടപടികള്‍ പോലീസ് ആരംഭിക്കും.
Former Mumbai police commissioner, IPS officer Param Bir Singh, two others declared proclaimed offenders by a court in Mumbai. This is in connection with an extortion case filed by the Mumbai police; three non-bailable warrants have been issued against him @IndianExpress
— Sadaf Modak (@sadafmodak) November 17, 2021