ന്യൂദല്‍ഹി- യു.പിയില്‍ കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ ലഖിംപൂര്‍ ഖേരി കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ പഞ്ചാബ്-ഹരിയാന മുന്‍ ജഡ്ജി രാകേഷ് കുമാര്‍ ജെയിനെ സുപ്രീം കോടതി നിയോഗിച്ചു.
പക്ഷം ചേരാത്ത അന്വേഷണവും സുതാര്യതയും നീതിയും ഉറപ്പുവരത്തുകയാണ് ലക്ഷ്യം. യു.പി സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ മൂന്ന് മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍മാരെ സുപ്രീം കോടതി ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. എസ്.ബി ഷിരോദ്കര്‍, ദീപീന്ദര്‍ സിംഗ്, പദ്മജ ചൗഹാന്‍ എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്.
കര്‍ഷക കൊലയില്‍ യു.പി പോലീസ് നടത്തുന്ന അന്വേഷണത്തിലും സര്‍ക്കാര്‍ ഉരുണ്ടുകളിക്കുന്നതിലും സുപ്രീം കോടതി നേരത്തെ വിമര്‍ശനം നടത്തിയിരുന്നു.