Sorry, you need to enable JavaScript to visit this website.

ജനങ്ങൾ വിവിധ ഭക്ഷണ രീതി ഇഷ്ടപ്പെടുന്നവർ, സർക്കാറിന് പ്രശ്‌നമില്ല-ഗുജറാത്ത് മുഖ്യമന്ത്രി

അഹമ്മദാബാദ്-ജനങ്ങളുടെ ഭക്ഷണ വൈവിധ്യത്തിൽ സംസ്ഥാന സർക്കാറിന് ഒരു പ്രശ്‌നവുമില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ. വിവിധ നഗരങ്ങളിലെ തെരുവുകളിൽ മാംസ വിഭവങ്ങൾ വിൽക്കുന്ന ഉന്തുവണ്ടിക്കടകൾ നിരോധിക്കണമെന്ന ആവശ്യമുയർന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. 
ചിലർക്ക് സസ്യാഹാരം കഴിക്കാനാണ് ഇഷ്ടം. ചിലർക്ക് മാംസാഹാരവും. ബി.ജെ.പി സർക്കാരിന് ഇക്കാര്യത്തിൽ ഒരു പ്രശ്‌നവുമില്ല. റോഡിലെ ചില ഉന്തുവണ്ടിക്കടകൾ ഒഴിവാക്കണമെന്ന് ചില കോണുകളിൽനിന്ന് ആവശ്യം ഉയർന്നിരുന്നു. വൃത്തിഹീനമായ ഭക്ഷണം വിൽക്കുന്നതിൽ മാത്രമാണ് ഞങ്ങൾക്ക് ആശങ്ക. വൃത്തിയില്ലാതെ ആഹാരം വിൽക്കുന്നതും ഗതാഗത തടസ്സം സൃഷ്ടിക്കുന്നതുമായ കടകൾ നിരോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗതാഗത തടസ്സമുണ്ടാക്കുന്ന ഭക്ഷണക്കടകൾ മാറ്റാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Latest News