ന്യൂദൽഹി- ജനങ്ങൾക്കെല്ലാം ഒരേയൊരു തിരിച്ചറിയൽ രേഖയെന്നതാകാം ആധാർ സംബന്ധിച്ച് സർക്കാരിന്റെ ആശയമെന്നും പൗരന്മാരുടെ തിരിച്ചറിയൽ രേഖ ചോദിക്കാൻ സർക്കാരിന് അർഹതയില്ലേയെന്നും സുപ്രീം കോടതി. ചില ആനുകൂല്യങ്ങൾ തിരിച്ചറിയൽ രേഖയെ ആശ്രയിച്ചായിരിക്കും സർക്കാർ നൽകുക. അങ്ങനെ വരുമ്പോൾ തിരിച്ചറിയൽ രേഖ സർക്കാരിന് അറിയേണ്ടേ? ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹരജികൾ പരിഗണിക്കവേ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചോദിച്ചു.
അതേസമയം, ആധാർ എന്നതു പൗരന്മാരുടെ അന്തസ്സും സ്വാതന്ത്ര്യവും സമത്വവും ലംഘിച്ചെന്നു മുതിർന്ന അഭിഭാഷകനായ ഗോപാൽ സുബ്രഹ്മണ്യം വാദിച്ചു. ഹരജി നാളെയും പരിഗണിക്കും.