Sorry, you need to enable JavaScript to visit this website.

സാക്കിര്‍ നായിക്കിന്റെ സംഘടനയുടെ നിരോധം അഞ്ച് വര്‍ഷത്തേക്ക് നീട്ടി

ന്യൂദല്‍ഹി-പ്രശസ്ത പ്രബോധകനും പ്രഭാഷകനുമായ സാക്കിര്‍ നായിക്കിന്റെ സംഘടനക്ക് ഏര്‍പ്പെടുത്തിയ നിരോധം  അഞ്ച് വര്‍ഷത്തേക്കു കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ മലേഷ്യയില്‍ താമസിക്കുന്ന സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുള്ള വിലക്കാണ് നീട്ടിയത്.
2016 നവംബര്‍ 17നാണ് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് നിരോധം ഏര്‍പ്പെടുത്തിയത്. രാജ്യ സുരക്ഷയ്ക്ക് വെല്ലുവിളിയാവുന്ന തരത്തിലും മതസാഹോദര്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന രീതിയിലും  പ്രവര്‍ത്തിക്കുന്നതായാണ് കേന്ദ്ര ആഭ്യന്തമന്ത്രാലയം വ്യക്തമാക്കിയിരുന്നത്.

 

Latest News