കോയമ്പത്തൂർ- മദ്യക്കടയ്‌ക്കെതിരെ നാട്ടുകാരെ കൂട്ടി സമരം ചെയ്ത യുവാവിനെ നടുറോഡിൽ വെട്ടിക്കൊന്നു. തമിഴ്‌നാട് തിരുവാരൂർ കാട്ടൂർ അകതിയൂരിലെ പൊതുപ്രവർത്തകൻ കുമരേശനാണ് കൊല്ലപ്പെട്ടത്. മദ്യക്കടയ്‌ക്കെതിരെ നാട്ടുകാരെ കൂട്ടി സമരം ചെയ്തതാണ് കൊലയ്ക്കു കാരണമെന്നാണു സൂചന. വൈകിട്ടു കാണൂരിലെ ഭാര്യവീട്ടിലേക്കു പോകുന്നതിനിടെയാണ് ആറംഗ സംഘം ഇരുചക്രവാഹനങ്ങളിലെത്തി വെട്ടിക്കൊന്നത്. യാത്രക്കിടെ കൈകാണിച്ച യുവതിയ്ക്കു കുമരേശൻ ബൈക്കിൽ ലിഫ്റ്റ് നൽകിയിരുന്നു. തൊട്ടുപിറകെയായിരുന്നു ആക്രമണം. ആക്രമണത്തിൽ യുവതിക്കും വെട്ടേറ്റു.