ന്യൂദൽഹി-സൂര്യാസ്തമയത്തിന് ശേഷം പോസ്റ്റുമോർട്ടം നടത്തരുതെന്ന നിബന്ധന കേന്ദ്ര സർക്കാർ നീക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് വിജ്ഞാപനം ഇറക്കിയത്. വെളിച്ചത്തിന്റെ ലഭ്യതക്കുറവും തെളിവുകൾ നശിപ്പിക്കപ്പെടാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയായിരുന്നു നിയന്ത്രണം. അവയവദാനത്തിന് ഗുണകരമാകും വിധത്തിലാണ് മാറ്റം.
എന്നാൽ സൗകര്യങ്ങളുള്ള ആശുപത്രികൾക്ക് കൃത്യമായ മാർഗനിർദേശം പാലിച്ച് ഏതു സമയവും പോസ്റ്റുമോർട്ടം നടത്താം.
സൂര്യാസ്തമയത്തിനു ശേഷം പോസ്റ്റുമോർട്ടം പാടില്ലെന്ന ബ്രിട്ടിഷ് കാലത്തെ നിയമത്തിനാണ് ഇതോടെ അവസാനമായതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുക് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.