അഗര്‍ത്തല- സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും സംപ്രേഷണം ചെയ്തതിനും നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ത്രിപുര പോലീസ് വനിതാ മാധ്യമപ്രവര്‍ത്തകരായ സമൃദ്ധി സകുനിയയെയും സ്വര്‍ണ ഝായെയും കസ്റ്റഡിയിലെടുത്തതായി ഐജി അരിന്ദം നാഥ് അറിയിച്ചു.
ത്രിപുരയിലെ ഫാത്തിക്രോയ് പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി രണ്ട് സമൃദ്ധി സകുനിയ ശനിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു. 120(ബി), 153(എ)/504 വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
ത്രിപുരയിലെ പള്ളിക്ക് കേടുപാടുകള്‍ വരുത്തിയതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വ്യാജമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച അ
വകാശപ്പെട്ടു.
'ത്രിപുരയിലെ ഗോമതി ജില്ലയിലെ കക്രാബന്‍ പ്രദേശത്തെ മുസ്്‌ലിം പള്ളിക്ക് കേടുപാടുകള്‍ സംഭവിക്കുകയും നശിപ്പിക്കുകയും ചെയ്തതായി പ്രചരിക്കുന്ന വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ വ്യാജവും വസ്തുതകളെ പൂര്‍ണമായും തെറ്റായി ചിത്രീകരിക്കുന്നതുമാണെന്ന് അവര്‍ പറഞ്ഞു.
കക്രബാനിലെ ദര്‍ഗാബസാര്‍ പ്രദേശത്തെ പള്ളിക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ത്രിപുര പോലീസ് സമാധാനം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നതായും പോലീസ് മേധാവി പറഞ്ഞു.