Sorry, you need to enable JavaScript to visit this website.

അഞ്ച് ജില്ലകളില്‍ അവധി, പരീക്ഷകളും മാറ്റി

തിരുവനന്തപുരം- സംസ്ഥാനത്തു കനത്ത മഴ തുടരുന്നതിനാല്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. സര്‍വകലാശാലകള്‍ പരീക്ഷകളും മാറ്റിവച്ചു.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കാസര്‍കോട്, കോട്ടയം ജില്ലകളിലെ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് തിങ്കളാഴ്ച കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ സ്‌കൂളുകള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ നേരത്തെ നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്കു മാറ്റമില്ല.

എം.ജി സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷയും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കേരള സര്‍വകലാശാല തിങ്കളാഴ്ച ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എ, എം.എസ്.സി, എംകോം, എംഎസ്ഡബ്ല്യു, എം.സി.ജെ പരീക്ഷകള്‍ 22 ന് ആരംഭിക്കാനായി മാറ്റി.

കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി സര്‍വകലാശാല വൈബ്‌സൈറ്റില്‍ ഉടന്‍ പ്രസിദ്ധപ്പെടുത്തും.

എറണാകുളം ജില്ലയില്‍ തിങ്കളാഴ്ച പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ ഉണ്ടാകൂ.

 

Latest News