മുംബൈ- മഹാരാഷ്ട്രയിലെ ഗച്ച്‌റോളിയില്‍ മഹാരാഷ്ട്രാ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടവരില്‍ തല്ക്ക് 50 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം മിലിന്ദ് തെര്‍തുംബ്ഡെയും ഉള്‍പ്പെടുന്നു. 20 പുരുഷന്മാരും ആറ് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. അഞ്ച് പോലീസുകാര്‍ക്കു പരിക്കുണ്ട്. ഇവരുടെ നില ഗുരുതരമല്ല
മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്നയാളാണ് മിലിന്ദ്. ഭീമാ കൊറേഗാവ് കേസില്‍ ജയിലില്‍ കഴിയുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ആനന്ദ് തെര്‍തുംബ്ഡെയുടെ സഹോദരനാണ്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടന്ന തിരച്ചിലിനൊടുവിലെ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. പത്ത് മണിക്കൂറിലധികമാണ് പോരാട്ടം നീണ്ടുനിന്നതെന്ന് മഹാരാഷ്ട്ര പോലീസ് അറിയിച്ചു.
ഒരു കോടി രൂപ തലയ്ക്ക് ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാവ് കിഷന്‍ ദായെ വധിച്ചത് രണ്ട് ദിവസം മുമ്പുണ്ടായ ഏറ്റുമുട്ടലിലാണ്. തുടര്‍ച്ചയായി മാവോയിസ്റ്റുകളെ വധിച്ച പശ്ചാത്തലത്തില്‍ നിലവില്‍ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.