Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്ക്   എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും 5 വര്‍ഷം വിലക്ക്

കുവൈത്ത് -അനധികൃത താമസത്തിനു കുവൈത്തില്‍ പിടിയിലായി നാടുകടത്തപ്പെടുന്നവര്‍ക്ക് ഇനി എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും 5 വര്‍ഷം പ്രവേശന വിലക്ക് ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. അനധികൃത താമസക്കാരെ കണ്ടെത്താന്‍ കുവൈത്തില്‍ പരിശോധന വ്യാപകമാക്കി. പൊതുമാപ്പ് പരിഗണനയിലില്ല. കോവിഡ് സാഹചര്യത്തില്‍ അനധികൃത താമസക്കാര്‍ക്കു താമസരേഖ സാധുതയുള്ളതാക്കാന്‍ സമയപരിധി 4 തവണ നീട്ടി നല്‍കിയിരുന്നു. ഇതു പ്രയോജനപ്പെടുത്താത്തവര്‍ക്കു മാനുഷിക പരിഗണന നല്‍കേണ്ടതില്ലെന്നാണു നിലപാട്. കുടുംബ സന്ദര്‍ശക വീസയില്‍ എത്തിയശേഷം തിരിച്ചുപോകാത്തവര്‍ ഉള്‍പ്പെടെ നിലവില്‍ 1,60,000 അനധികൃത താമസക്കാര്‍ കുവൈത്തിലുണ്ടെന്നാണു കണക്ക്. പിഴ അടച്ച് രാജ്യം വിടുകയാണെങ്കില്‍ പുതിയ വീസയില്‍ തിരിച്ചുവരാം.
 

Latest News