മുംബൈ- വെള്ളിയാഴ്ച ഇരുപത്തിനാലാം പിറന്നാള്‍ ആഘോഷിച്ച ആര്യന്‍ ഖാന് ആശംസ നേര്‍ന്ന് നടി ജൂഹി ചൗള പങ്കുവെച്ചത് ആര്യന്റെ കുട്ടിക്കാലത്തെ ഫോട്ടോ.
ഇതാ ഞങ്ങളുടെ പെഴ്‌സണല്‍ ആല്‍ബത്തില്‍നിന്ന് മറ്റൊരു ഫോട്ടോ എന്ന അടിക്കുറിപ്പോടെയാണ് ജൂഹി ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ ഷെയര്‍ ചെയ്തത്.
ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകനായ ആര്യന് നാര്‍കോട്ടിക്‌സ് കേസില്‍ ഒരു ലക്ഷം നിന്ന് ജാമ്യം നിന്നത് ജൂഹിയായിരുന്നു.
വെള്ളിയാഴ്ച രാവിലെ ആര്യന്‍ ഖാന്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) ഓഫീസില്‍ ഹാജരായി. ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചപ്പോള്‍ എല്ലാ വെള്ളിയാഴ്ചയും എന്‍.സി.ബി ഓഫീസില്‍ ഹാജരാകണമെന്ന് ഉപാധി വെച്ചിരുന്നു. ആഡംബര കപ്പലില്‍ നടന്ന ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസമാണ് ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തിരുന്നത്.