പൊള്ളാച്ചി- പൊള്ളാച്ചിയിൽ പതിമൂന്നുകാരിയെ വിവാഹം ചെയ്ത 21 കാരനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പുറവിപാളയത്തിൽ താമസിക്കുന്ന നിർമാണ തൊഴിലാളി ഭാരതി കണ്ണനാ(21)ണ് അറസ്റ്റിലായത്. വിദ്യാർഥിയായ എട്ടാം ക്ലാസ് വിദ്യാർഥിനിക്കൊപ്പമാണ് ഇയാൾ ഒളിച്ചോടിയത്. അംബ്രാപാളയത്തിലെ ഒരു ഗണപതി ക്ഷേത്രത്തിൽ വെച്ച് ഇരുവരും വിവാഹിതരായി. കുട്ടിയെ കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്.