പ്രശസ്ത എഴുത്തുകാരനും യുട്യൂബറുമായി ബൈജു എന്‍. നായര്‍ക്കെതിരെ വെളിപ്പെടുത്തലുമായി പ്രവാസി യുവതി.
തനിക്കും കുടുംബത്തിനും നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് താര ഗണപതിയെന്ന യുവതിയാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്.
ഫേസ് ബുക്ക് കുറിപ്പ് വായിക്കാം.
സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക്.. നമ്മളില്‍ പലര്‍ക്കും ബൈജു എന്‍ നായര്‍ (52 )എന്ന ഇദ്ദേഹത്തെ എഴുത്തുകാരനായും യൂട്യൂബര്‍ എന്ന നിലയിലും അറിയാം ആയിരിക്കാം..
പക്ഷേ ഇദ്ദേഹത്തില്‍നിന്ന് എനിക്കും കുടുംബത്തിനും നേരിടേണ്ടിവന്ന പ്രശ്‌നങ്ങളെ പറ്റിയാണ് ഞാന്‍ ഇവിടെ എഴുതുന്നത് .. 2018 സെപ്റ്റംബറില്‍ ആണ് ബൈജു എന്‍ നായര്‍ യുകെയില്‍ താമസിക്കുന്ന ഞങ്ങളെ എന്റെ ഭര്‍ത്താവിന്റെ റിലേഷന്‍ ആണ് എന്ന തരത്തില്‍ പരിചയപ്പെട്ടത്..
വളരെ മാന്യമായ പെരുമാറ്റം ആയിരുന്നു, കൂടെ എഴുത്തുകാരനുമായതുകൊണ്ട് ഞങ്ങള്‍ അദ്ദേഹത്തെ വിശ്വസിച്ചു ..ബിസിനസ്സില്‍ അദ്ദേഹം നേരിടേണ്ടിവന്ന പരാജയങ്ങളെ കുറിച്ച് ചതികളെക്കുറിച്ച് ഒക്കെ അദ്ദേഹം വാചാലന്‍ ആയി,
അദ്ദേഹത്തിന് കാന്‍സറാണെന്നും.. അതിന്റെ ചികിത്സ നടക്കുന്നന്നും പറഞ്ഞ് ഞങ്ങളുടെ കയ്യില്‍ നിന്നും കടമായി കാഷ് മേടിച്ചു.
മൊറോക്കോയില്‍ 2020 ജൂണില്‍ കുടുങ്ങിയപ്പോള്‍ അവിടുന്ന് തിരിച്ചുവരാന്‍ എന്നും പറഞ്ഞ് കടമായി കുറേ കാഷ് വീണ്ടും മേടിച്ചു..(ഒരു യുട്യൂബര്‍ ആയിരുന്നില്ല അദ്ദേഹം അപ്പോള്‍)
അദ്ദേഹം യൂട്യൂബര്‍ ആയി ഒരു വര്‍ഷം കഴിഞ്ഞിട്ടും മേടിച്ച കാശ് തിരിച്ചു തരാതെ ആയപ്പോള്‍ ഞങ്ങള്‍ പോലീസ് കംപ്ലൈന്റ് കൊടുത്തു.. പോലീസ് ഇവിടുന്ന് അദ്ദേഹത്തെ വിളിക്കുമ്പോള്‍ അദ്ദേഹം ഫോണ്‍ എടുക്കില്ല..
അദ്ദേഹത്തിന്റെ ഓഫീസില്‍ വിളിക്കുമ്പോള്‍ അദ്ദേഹം യാത്രയിലാണ് എന്ന് സ്ഥിരം മറുപടി നല്‍കും.. ലീഗലി ഇങ്ങനത്തെ ഒരു പ്രശ്‌നം നടക്കുമ്പോള്‍ ഇദ്ദേഹം വളരെ manipulative ആയിട്ട് സത്യങ്ങള്‍
വളച്ചൊടിക്കുന്നു ..
ഇന്നലെ ഇദ്ദേഹത്തിന്റെ Facebook സുഹൃത്തായ ഒരു സ്ത്രീ എന്നെ കോണ്‍ടാക്ട് ചെയ്തു.. ഇദ്ദേഹം അവരോട് സംസാരിക്കുന്ന രീതി എന്നോട് പറഞ്ഞു.. ഫ്രീയായിട്ട് ഒരു വിദേശയാത്ര തരപ്പെടുത്താന്‍ ഉള്ള മാര്‍ഗ്ഗമായിട്ടാണ് ബൈജു എന്‍ നായര്‍ ചേട്ടന്‍ ആ പാവം സ്ത്രീയെ ചൂഷണം ചെയ്യുന്നത് എന്ന് മനസ്സിലായപ്പോഴാണ് ഈ പോസ്റ്റ് ഇടുന്നത്..
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പോലെ അല്ലേ ഇതും.. സമൂഹത്തില്‍ എഴുതാനുള്ള കഴിവും ഫോളോവേഴ്‌സും ഉണ്ടെങ്കില്‍ എന്ത് ചീറ്റിങ്ങ്ങ്ങും ചെയ്യാം എന്നത് ശരിയായ ചിന്തയാണോ..
ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ ചെന്നൈയുടെ ശ്രദ്ധയ്ക്ക്..
ശ്രീമാന്‍ ബൈജു നായര്‍ കാന്‍സര്‍ patient എന്നൊക്കെ പറഞ്ഞത് കാരണമാണ് അദ്ദേഹത്തിന് ഒരു ഫെലിസിറ്റേഷന്‍ ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ വഴി ഓര്‍ഗനൈസ് ചെയ്തത്.. എന്റെ കുടുംബത്തി
നോ, എനിക്കോ ബൈജു നായരുമായി യാതൊരു ബന്ധവുമില്ല..
ഇദ്ദേഹം പണമായോ, ഫ്രീ ആയിട്ട് വിദേശയാത്രയ്ക്ക് വേണ്ടിയോ എന്റെ സുഹൃത്തുക്കളെയോ, All India Malayali Assiciation Chennai യോ ബന്ധപ്പെട്ടാല്‍ ഞാന്‍ ഉത്തരവാദിയല്ല.. ലീഗല്‍ ആയിട്ട് നിയമനടപടികള്‍ സ്വീകരിക്കുന്നുണ്ട്..
രണ്ട് കേസ് ആണ് അദ്ദേഹത്തിന്റെ മേല്‍ കൊടുത്തിട്ടുള്ളത്.. എല്ലാ evidenceum, ദൈവവിശ്വാസവും ഉള്ളതുകൊണ്ട്
സത്യം വിജയിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഇതുപോലെത്തെ ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ വീഴാതിരിക്കുക..
Schizophrenia അസുഖമുള്ള ഒരു മനുഷ്യന്റെ പെന്‍ഷന്‍ ലക്ഷങ്ങള്‍
തട്ടിയെടുത്തു എന്ന കേസും ശ്രീമാന്‍ ബൈജു നായര്‍ ചേട്ടന്റെ മേലില്‍ ഉണ്ടായിട്ടുണ്ട്..ഒരു പൊലീസ് ഓഫീസര്‍ ആണ് ഇത് ഞങ്ങളെ അറിയിച്ചത്.