കുവൈത്ത് സിറ്റി - സാമൂഹികമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് കുവൈത്തി സോഷ്യല്‍മീഡിയ സെലിബ്രിറ്റിയും സീരിയല്‍ താരവുമായ ബേബി ബൂശഹ്‌രിയെയും കാമുകനെയും സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു.
കാമുകന്റെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അശ്ലീല വീഡിയോ ശ്രദ്ധയില്‍ പെട്ട് ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിടുകയായിരുന്നു. ബേബി ബൂശഹ്‌രിയും കാമുകനും ഒന്നിച്ചുള്ള അശ്ലീല വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത് പൊതുസമൂഹത്തിന്റെ കടുത്ത രോഷത്തിന് ഇടയാക്കിയിരുന്നു.
ഉള്ളടക്കത്തിലെ നിയമ ലംഘനങ്ങളുടെ പേരില്‍ കുവൈത്തില്‍ പ്രശസ്തര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നത് ഇതാദ്യമല്ല. പ്രശസ്തിയും പ്രചാരവും ലഭിക്കുന്നതിനു വേണ്ടി അശ്ലീല വീഡിയോ ലീക്കാക്കിയത് ബേബി ബൂശഹ്‌രി തന്നെയാണെന്ന് പൊതുസമൂഹം ആരോപിക്കുന്നു.
ഇന്‍സ്റ്റഗ്രാമിലെയും സ്‌നാപ്ചാറ്റിലെയും അക്കൗണ്ടുകള്‍ വഴി പതിവായി ബേബി ബൂശഹ്‌രി സഭ്യതക്കും പൊതുസംസ്‌കാരത്തിനും നിരക്കാത്ത നിലക്ക് പ്രത്യക്ഷപ്പെടാറുണ്ട്. പ്രശസ്തിക്കും ശ്രദ്ധയാകര്‍ഷിക്കാനും വേണ്ടിയാണ് ബേബി ബൂശഹ്‌രി ഈ രീതിയില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്നതെന്ന് ഫോളോവേഴ്‌സ് പറയുന്നു.
കുവൈത്തിലെ ഏറ്റവും പ്രശസ്തയായ സോഷ്യല്‍മീഡിയ സെലിബ്രിറ്റികളില്‍ ഒരാളാണ് ബേബി ബൂശഹ്‌രി. സ്വകാര്യ ജീവിതത്തെ കുറിച്ച നിരവധി വീഡിയോകള്‍ ഇവര്‍ സ്‌നാപ്ചാറ്റിലൂടെ പുറത്തുവിട്ടിട്ടുണ്ട്. പ്രചരിപ്പിക്കുന്ന വീഡിയോകളുടെ ഉള്ളടക്കത്തിന്റെ പേരില്‍ നിരന്തരം തര്‍ക്കങ്ങള്‍ ഇളക്കിവിട്ട് ഇവര്‍ പ്രശസ്തി നേടുകയും ചെയ്തു.