ലണ്ടന്‍- സമാധാന നൊബേല്‍ പുരസ്‌കാര ജേതാവായ മലാല യൂസഫ്‌സായ് ഒരു പാക്കിസ്ഥാനി യുവാവിനെ വിവാഹം കഴിച്ച വാര്‍ത്ത തന്നെ ഞെട്ടിച്ചെന്ന് വിവാദ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്‌റിന്‍.
പുരോഗമനാശയമുള്ള ഒരു ഇംഗ്ലീഷുകാരനെ മലാല വിവാഹം കഴിക്കുമെന്നാണ് കരുതിയിരുന്നതെന്നും തസ്ലീമ ട്വീറ്റ് ചെയ്തു.
മലാല ഒരു പാക്കിസ്ഥാനിയെ വിവാഹം ചെയ്തുവെന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. അവള്‍ക്ക് 24 വയസ്സ് മാത്രമാണ് പ്രായം. ഓക്‌സ്ഫഡ് സര്‍വ്വകലാശാലയില്‍ പഠിക്കാന്‍ പോയ അവള്‍ സുന്ദരനായ പുരോഗമന ഇംഗ്ലീഷുകാരനുമായി പ്രണയത്തിലാകുമെന്നാണ് ഞാന്‍ കരുതിയത്. 30 വയസ്സിനുമുമ്പ് വിവാഹം കഴിക്കുമെന്നും കരുതിയില്ല- തസ്ലീമ പറഞ്ഞു.
മലാല ഒരു പാക്കിസ്ഥാനി മുസ്ലീമിനെ വിവാഹം കഴിച്ചതില്‍ സ്ത്രീവിരുദ്ധ താലിബാന്‍കാര്‍ സന്തുഷ്ടരാണെന്നും അവര്‍ പറഞ്ഞു.
പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസര്‍ മാലിക്കിനെയാണ് മലാല വിവാഹം ചെയ്തത്. ബെര്‍മിങ്ഹാമിലുള്ള വീട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങ്. വിവാഹിതയായ കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ മലാല തന്നെയാണ് പങ്കുവെച്ചത്.