ന്യൂദൽഹി - ബസ്സിൽ അടുത്തിരുന്നു യാത്ര ചെയ്ത മധ്യവയസ്കൻ ശരീരത്തിൽ സ്പർശിച്ച് സ്വയം ഭോഗം ചെയ്തുവെന്ന പരാതിയുമായി ദൽഹി യുണിവേഴ്സിറ്റി വിദ്യാർത്ഥിനി രംഗത്ത്. ദൽഹിയിലെ വസന്ത് വിഹാറിൽ നിന്നും ഐ.ഐ.ടി ഗേറ്റിലേക്കുള്ള ബസിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. പ്രതികരിച്ചിട്ടും ആരും സഹായിക്കാത്തതിനെ തുടർന്ന് മൊബൈലിൽ വീഡിയോ പകർത്തിയാണ് പെൺകുട്ടി ഈ സംഭവം പുറത്തെത്തിച്ചത്.
ഓടിക്കൊണ്ടിരിക്കുന്ന ബസിൽ കൂടെയിരുന്ന് അശ്ലീല ചേഷ്ടകൾ തുടർന്ന മധ്യവയസ്ക്കനെതിരെ ഒച്ചവച്ചെങ്കിലും അയാൾ കാര്യമാക്കിയില്ലെന്നും മറ്റു യാത്രക്കാർ പാടെ അവഗണിച്ചുവെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. ലൈംഗികാതിക്രമം, പൊതുസ്ഥലത്തെ അശ്ലീല പ്രദർശനം എന്നീ കുറ്റങ്ങൾ ചുമത്തി പ്രതിക്കെതിരെ വസന്ത് വിഹാർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.