Sorry, you need to enable JavaScript to visit this website.

വേവാത്ത ചോറിനെ കരുതിയിരിക്കുക,  ക്യാന്‍സറിന് കാരണമാകുമെന്ന് പഠനം 

മുംബൈ- ഇന്ത്യയിലെ പ്രധാന ഭക്ഷണമായാണ് അരിയെ കണക്കാക്കപ്പെടുന്നത്.  വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നമാണ് അരി. പരിമിതമായ അളവില്‍ കഴിക്കുമ്പോള്‍ അരി ആരോഗ്യകരമാണ്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ അരിക്ക് മണിക്കൂറുകളോളം വിശപ്പ് ഒഴിവാക്കാനാകും. എന്നാല്‍ ഈയിടെ അരിയില്‍ നടത്തിയ ഒരു ഗവേഷണം നല്‍കുന്നത് ആശങ്കപ്പെടുത്തുന്ന വസ്തുതകളാണ്.
ഒരു പുതിയ പഠനമനുസരിച്ച്, അരി ശരിയായി പാകം ചെയ്തില്ലെങ്കില്‍ അത് അപകടകരവും അനാരോഗ്യകരവുമാണ്. ഇത് ക്യാന്‍സറിന് കാരണമാകുകയും ചെയ്യും. രാസവസ്തുക്കളുടെ മായം കലര്‍ത്തലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. പൂര്‍ണമായും വേവിക്കാത്ത അരി ഭക്ഷണമായി കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും.
ഇന്നത്തെ കാലത്ത് ഭൂരിഭാഗം ഭക്ഷണ വസ്തുക്കളിലും രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നു. ഇവ ഭാവിയില്‍ പല തരത്തിലുള്ള ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇംഗ്ലണ്ടിലെ ക്വീന്‍സ് യൂണിവേഴ്‌സിറ്റി ബെല്‍ഫാസ്റ്റിന്റെ പഠനമനുസരിച്ച്, കീടങ്ങളില്‍ നിന്ന് വിളയെ സംരക്ഷിക്കുന്നതിനും നല്ല വിളവ് നല്‍കുന്നതിനും ഉപയോഗിക്കുന്ന രാസവസ്തുക്കളും കീടനാശിനികളും നെല്ലിനെ അങ്ങേയറ്റം അപകടകരമാക്കുന്നു. ഇത് ആര്‍സെനിക് വിഷബാധയ്ക്ക് കാരണമാകുകയും ചെയ്യും
അരി ക്യാന്‍സറിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു കാര്‍സിനോജന്‍ ആണെന്ന് അവകാശപ്പെടുന്ന ഒട്ടേറെ പഠനങ്ങളുണ്ട്. 90 കളില്‍ കാലിഫോര്‍ണിയ ടീച്ചേഴ്‌സ് സ്റ്റഡി നടത്തിയ പഠനത്തില്‍ സ്ത്രീകളില്‍ സ്തനാര്‍ബുദം ഉള്‍പ്പെടെയുള്ള അര്‍ബുദ സാധ്യതകള്‍ കണ്ടെത്തിയിട്ടുണ്ട്.
 

Latest News