ലണ്ടൻ- ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന് യു.കെയുടെ അംഗീകാരം ലഭിച്ചു. കോവാക്‌സിൻ എടുത്തവർക്ക് നവംബർ 22ന് ശേഷം യു.കെയിൽ പ്രവേശിക്കാൻ ക്വാറന്റീൻ ആവശ്യമില്ല. കോവാക്‌സിന് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിരുന്നു. കോവിഡിന്റെ ഡെൽറ്റ വകഭേദത്തിന് എതിരെ കോവാക്‌സിൻ 70 ശതമാനം ഫലപ്രാപ്തിയുണ്ടെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു.
കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ പട്ടികയിൽ കോവാക്‌സിനും ഉൾപ്പെടുത്തുമെന്ന് യു.കെ സർക്കാർ വ്യക്തമാക്കി. നവംബർ 22 മുതൽ കോവാക്‌സനിൻ എടുത്ത യാത്രക്കാർക്കും യു.കെയിൽ ക്വാറന്റീൻ ആവശ്യമില്ലെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്‌സ് എല്ലിസ് ട്വീറ്റ് ചെയ്തു.