മുസഫര്‍പൂര്‍- അതിര്‍ത്തി സംരക്ഷിക്കുന്നതിന് സ്വന്തം സേനയെ സജ്ജമാക്കാന്‍ മൂന്ന് ദിവസം കൊണ്ട് സാധിക്കുമെന്ന് ആര്‍.എസ്.എസ് മേധാവി മേധാവി മോഹന്‍ ഭാഗവത്. സൈന്യത്തിന് ആറേഴു മാസം വേണ്ടി വരുന്നിടത്ത് സംഘപരിവാറിന് സേനയെ തയാറാക്കാന്‍ മൂന്നു ദിവസം മതി. ഇതാണ് ഞങ്ങളുടെ ശക്തി. രാജ്യത്തിന് ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നാല്‍ സ്വയം സേവകര്‍ തയാറായി മുന്നിലുണ്ടാകും- ഭാഗവത് പറഞ്ഞു. ബിഹാറിലെ മുസഫര്‍പൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘപരിവാര്‍ ഒരു സൈനിക സംഘടനയോ അര്‍ദ്ധ സൈനിക വിഭാഗമോ അല്ല. സൈന്യത്തെ പോലെ അച്ചടക്കമുള്ള കുടുംബ സംഘടനയാണ്. അതിന്റെ പ്രവര്‍ത്തകര്‍ രാജ്യത്തിനു വേണ്ടി എന്തും ബലി നല്‍കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.