Sorry, you need to enable JavaScript to visit this website.

സമരം ചെയ്യുന്നത് സമ്പന്ന കര്‍ഷകരാണെന്ന ബി.ജെ.പി വാദം പൊളിയുന്നു

ന്യൂദല്‍ഹി- കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗവും സമ്പന്നരാണെന്ന ബി.ജെ.പി അനുഭാവികളുടെയും വാദം പൊളിച്ച് പഠനം. കര്‍ഷക സമരത്തില്‍ നാളിത് വരെ ജീവന്‍ നഷ്ടപെട്ട കര്‍ഷകര്‍ക്ക് പരമാവധി മൂന്ന് ഏക്കറില്‍ കൂടുതല്‍ കൃഷി ഭൂമി സ്വന്തമായി ഉണ്ടായിരുന്നില്ലെന്നാണ് പട്യാലയിലെ പഞ്ചാബി സര്‍വകലാശാലയില്‍ നിന്നള്ള രണ്ടു സാമ്പത്തിക വിദഗ്ദരുടെ പഠനങ്ങളില്‍ വ്യക്തമാക്കുന്നത്.
ഒരു വര്‍ഷമായി തുടരുന്ന കര്‍ഷക സമരങ്ങളില്‍ ഇതുവരെ 600 കര്‍ഷകര്‍ മരിച്ചതായാണ് കണക്ക്.
കര്‍ഷകരില്‍ ഭൂരിഭാഗവും സ്വന്തം കൃഷി സ്ഥലങ്ങളില്‍ കൃഷി ചെയ്തിരുന്നവരല്ല. സമരത്തിന്റെ ഭാഗമായി ജീവന്‍ നഷ്ടപെട്ട 460 കര്‍ഷകരുടെ വിവരങ്ങള്‍ ശേഖരിച്ചതില്‍ നിന്നും ഇവരില്‍ ഭൂരിഭാഗവും പാട്ടത്തിന് സ്ഥലം എടുത്ത് കൃഷി ചെയ്തിരുന്നവരാണെന്നു കണ്ടെത്തി. പഞ്ചാബിലെ മാല്‍വ പ്രദേശത്തു നിന്നാണ് സമരത്തില്‍ ഏറ്റവും അധികം പ്രാതിനിധ്യം ഉണ്ടായിരുന്നത്. മരിച്ചവരില്‍ ഏറ്റവും അധികം കര്‍ഷകര്‍ ഈ പ്രദേശത്തു നിന്നുള്ളവരാണ്. ആകെ 23 ജില്ലകളുള്ള പഞ്ചാബിലെ 15 ജില്ലകളും മാല്‍വ പ്രദേശത്താണുള്ളത്. പഞ്ചാബിന്റെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഏറ്റവും അധികം കൃഷിഭൂമിയുള്ളതും ഈ പ്രദേശത്താണ്. കര്‍ഷക സമരത്തില്‍ മരിച്ച 80 ശതമാനം കര്‍ഷകരും ഈ പ്രദേശത്തു നിന്നുള്ളവരാണ്.

 

Latest News