ചെന്നൈ- സൂര്യയുടെ ജയ് ഭീം ചിത്രത്തില്‍ സെങ്കിണി എന്ന കഥാപാത്രത്തിന് പ്രചോദനമായ പാര്‍വതിക്ക് സഹായം പ്രഖ്യാപിച്ച് നടനും സംവിധായകനുമായ രാഘവ ലോറന്‍സ്.
സെങ്കിണിക്ക് നല്ല വീടും നഷ്ടപരിഹാരവും പ്രഖ്യാപിക്കുന്നതായാണ് സിനിമയില്‍ കാണിക്കുന്നത്.
ചെന്നൈ പോരൂരിലെ ഓലമേഞ്ഞ കുടിലില്‍ മകള്‍ക്കും മരുമകനും പേരക്കുട്ടികള്‍ക്കുമൊപ്പമാണ് പാര്‍വതി ഇപ്പോള്‍ താമസിക്കുന്നത്. ഇതിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞ രാഘവ ലോറന്‍സ് സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തുകയായിരുന്നു.
പാര്‍വതിക്കും കുടുംബത്തിനും പുതിയ വീട് നിര്‍മിച്ച് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
രാജാക്കണ്ണിന്റെ ഭാര്യയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞപ്പോള്‍ അതിയായ ദുഖം തോന്നുന്നു. ചെയ്യാത്ത കുറ്റത്തിനാണ് രാജാക്കണ്ണും പാര്‍വതിയും പീഡിപ്പിക്കപ്പെട്ടത്. പാര്‍വതിക്ക് വീട് വച്ച് നല്‍കുമെന്ന് ഞാന്‍ വാക്ക് നല്‍കുന്നു -രാഘവ ലോറന്‍സ് വ്യക്തമാക്കി.
പോലീസ് കള്ളക്കേസില്‍ കുടുക്കി ലോക്കപ്പ് മര്‍ദനത്തില്‍ കൊലപ്പെടുത്തിയ ഭര്‍ത്താവിനെ അന്വേഷിച്ച്, നീതി തേടി ഇറങ്ങിയ ഇരുള വിഭാഗത്തില്‍ പെട്ട സെങ്കിണി എന്ന യുവതിയുടെയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ചന്ദ്രുവെന്ന അഭിഭാഷകന്റെയും പോരാട്ടത്തിന്റെ കഥയാണ് ജയ് ഭീം പറയുന്നത്.
സൂര്യ നായകനായി ആമസോണ്‍ െ്രെപമിലൂടെ റിലീസ് ചെയ്ത ചിത്രമാണ് ജയ് ഭീം. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ജസ്റ്റിസ് ചന്ദ്രുവിന്റെ വക്കില്‍ ജീവിതത്തിലെ ഒരു കേസാണ് സിനിമയ്ക്ക് ആധാരം. ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളികള്‍ക്ക് അഭിമാനമായി ലിജോ മോളുമുണ്ട്. ചിത്രത്തിലെ ഏറ്റവും പ്രധാന വേഷങ്ങളിലൊന്നായ സെങ്കിണിയെയാണ് ലിജോ മോള്‍ അവതരിപ്പിക്കുന്നത്.