അബുദാബി പുതിയ ഗ്രീന്‍ ലിസ്റ്റ് പുറത്തിറക്കി, ഇന്ത്യയില്ല

അബുദാബി- കോവിഡ് ഭീഷണിയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ പട്ടിക (ഗ്രീന്‍ ലിസ്റ്റ്) അബുദാബി പരിഷ്‌കരിച്ചു. 95 രാജ്യങ്ങള്‍ ഇടംപിടിച്ച പട്ടികയില്‍ ഇത്തവണയും ഇന്ത്യയില്ല. ഗ്രീന്‍ രാജ്യങ്ങളില്‍നിന്നു അബുദാബിയിലേക്കു വരുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട.

വാക്‌സിന്‍ എടുത്തവരാണെങ്കില്‍ അബുദാബി വിമാനത്താവളത്തില്‍ എത്തിയാല്‍ ആറാം ദിവസം പി.സി.ആര്‍ ടെസ്റ്റ് എടുത്താല്‍ മതി. ഓരോ രാജ്യത്തെയും കോവിഡ് വ്യാപന തോത് കണക്കിലെടുത്ത്  രണ്ടാഴ്ചയില്‍ ഒരിക്കലാണ് അബുദാബി ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പരിഷ്‌കരിക്കുന്നത്.

 

 

Latest News