മുംബൈ- ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ നാര്‍കോട്ടിക്് കണ്‍ട്രോള്‍ ബ്യൂറോയുടെ പ്രത്യേക് അന്വേഷണ സംഘം (എസ്.ഐ.ടി) മുമ്പാകെ ഹാജരായില്ല.
ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ആര്യന്‍ പനി ബാധിതനാണെന്നാണ് എസ്.ഐ.ടിയെ അറിയിച്ചത്.
അന്വേഷണ സംഘം മുമ്പാകെ ഹാജരാകന്‍ ഞായറാഴ്ച രാവിലെയാണ് വിളിപ്പിച്ചിരുന്നത്.
എന്‍.സി.ബിയുടെ മുതിര്‍ന്ന ഓഫീസര്‍ സഞ്ജയ് കുമാര്‍ സിംഗ് ശനിയാഴ്ച മുംബൈയില്‍ എത്തിയിരുന്നു. ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടയടക്കം ആറു കേസുകളിലെ അന്വേഷണത്തില്‍ എന്‍.സി.ബി മാറ്റം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ ഓഫീസര്‍ നഗരത്തിലെത്തിയത്.
അതിനിടെ, പണം തട്ടാന്‍ വേണ്ടി മനഃപൂര്‍വം ആര്യനെ ലഹരി പാര്‍ട്ടി കേസില്‍ കുടുക്കിയതാണെന്ന ആരോപണം മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക് ആവര്‍ത്തിച്ചു.
പണത്തിനുവേണ്ടി ഭീഷണിപ്പെടുത്തിയിരുന്നുവെന്ന കാര്യം തുറന്നു പറയാന്‍ ഷാരൂഖ് ഖാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.