മുംബൈ- മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെ ഈ മാസം 12 വരെ എന്‍ഫോഴ്‌മെന്റ് ഡയരക്ടറേറ്റ് കസ്റ്റഡിയില്‍ റിമാന്റ് ചെയ്ത് ബോംബോംബെ ഹൈക്കോടതി.
ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നും കള്ളപ്പണം വെളുപ്പിച്ചുവെന്നും
മുംബൈ പോലീസ് കമ്മീഷണറായിരുന്ന പരംബീര്‍ സിംഗ് ആരോപണങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെ ഈ മാസം ഒന്നിനാണ് ദേശ് മുഖിനെ അറസ്റ്റ് ചെയ്തത്.
നവംബര്‍ രണ്ടിന് കോടതിയില്‍ ഹാജരാക്കിയെ ദേശ്മുഖിനെ നാല് ദിവസത്തെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടിരുന്നു. പ്രത്യേക കോടതി കഴിഞ്ഞ ദിവസം 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തതിനെ തുടര്‍ന്ന് മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ എത്തിച്ചതിനു പിന്നാലെയാണ് ഇ.ഡി. കസ്റ്റഡിയില്‍ റിമാന്റ് ചെയ്തുകൊണ്ട് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്.
ബാറുകൡനിന്നും റെസ്‌റ്റോറന്റുകളില്‍നിന്നും 100 കോടി രൂപ ശേഖരിക്കാന്‍ സച്ചിന്‍ വാസിനോട് ആവശ്യപ്പെട്ടതടക്കം നിരവധി ആരോപണങ്ങളാണ് ദേശ്മുഖിനെതിരെ പരംബീര്‍ സിംഗ് ഉന്നയിച്ചിരുന്നത്.