Sorry, you need to enable JavaScript to visit this website.

പാലക്കാട്ട്  ഇതര സംസ്ഥാന തൊഴിലാളികള്‍  തമ്മില്‍ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു

പാലക്കാട്- പാലക്കാട് മുണ്ടൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ് സ്വദേശി വാസിം ആണ് കൊല്ലപ്പെട്ടത്. മുണ്ടൂരിലെ ഒരു ഫര്‍ണ്ണീച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് തൊഴിലാളിയുടെ മരണത്തിലേക്ക് നയിച്ചത്. ഒരേ കുടുംബത്തില്‍പ്പെട്ടവര്‍ തമ്മിലാണ് സംഘര്‍ഷണുണ്ടായത്. പരിക്കേറ്റ വാസിം എന്ന് പേരുള്ള മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയും വാജിദ് എന്ന മറ്റൊരു തൊഴിലാളിയും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബപ്രശ്‌നം കയ്യാങ്കളിയിലേക്ക് നീങ്ങിയെന്നാണ് പ്രാഥമിക അനുമാനം. വാജിദാണ് വാസിമിനെ വെട്ടിയത്. ഇതിന് ശേഷം സ്വയം കഴുത്ത് മുറിക്കാന്‍ ശ്രമിച്ച വാജിദിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ വാസിം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ്. ഇയാളുടെ പരിക്കും ഗുരുതരമാണ്.
 

Latest News