ന്യൂയോര്‍ക്ക്- സിറാക്കൂസില്‍ തീയറ്ററിന്റെ ചുവരുകള്‍ക്കുള്ളില്‍ കുടുങ്ങിയ ഒരാളെ രണ്ടുദിവസത്തിന് ശേഷം രക്ഷപ്പെടുത്തി.
ആരോ മതിലില്‍ ഇടിക്കുകയും സഹായത്തിനായി അപേക്ഷിക്കുകയും ചെയ്യുന്ന ശബ്ദം കേട്ട് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമന എത്തി ചുമര്‍ തുരന്നാണ് ഇയാളെ പുറത്തെടുത്തത്.
രണ്ട് ദിവസമായി ഇയാള്‍ ഇടുങ്ങിയ സ്ഥലത്ത് കുടുങ്ങിയതായി കരുതുന്നു.
രക്ഷാപ്രവര്‍ത്തകര്‍ തിയേറ്ററിന്റെ ചുവരുകള്‍ തുരന്നപ്പോള്‍ ഇയാള്‍ നഗ്‌നനായ നിലയിലായിരുന്നു.
ഇടുങ്ങിയ സ്ഥലത്തേക്ക് ഇയാള്‍ കടന്നുകയറിയതെങ്ങനെയെന്ന് വ്യക്തമല്ലെന്ന് രക്ഷാ പ്രവര്‍ത്തകര്‍ പറഞ്ഞു. കുറച്ചുദിവസമായി ഇയാള്‍ ഇവിടെ ചുറ്റിത്തിരിയുന്നത് കണ്ടതായി തിയറ്റര്‍ ജീവനക്കാര്‍ പറഞ്ഞു.