Sorry, you need to enable JavaScript to visit this website.

പാര്‍ട്ടി തീരുമാനത്തിന് ശേഷം സുധാകരന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

തിരുവനന്തപുരം- സി.പി.എം അച്ചടക്ക നടപടി നേരിട്ട ജി. സുധാകരന്‍  മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗിക വസതിയിലെത്തി കണ്ടു. മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സന്ദര്‍ശനമെന്ന് അറിയുന്നു. സുധാകരനെ തിരുത്തി കൂടെനിര്‍ത്തണമെന്ന തീരുമാനപ്രകാരമാണിത്.

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചയിലാണ് ജി.സുധാകരന് പാര്‍ട്ടിയുടെ പരസ്യശാസന ഉണ്ടായത്. അമ്പലപ്പുഴയിലെ പ്രചാരണത്തില്‍ ജി. സുധാകരന്‍ മനസ്സര്‍പ്പിച്ചില്ല, എച്ച്.സലാമിന്റെ വിജയത്തിനായി ഇടപെട്ടില്ല, മാറ്റം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചില്ല, സംസാരത്തിലും ശരീരഭാഷയിലും അസംതൃപ്തി പ്രകടമാക്കി തുടങ്ങിയ കാര്യങ്ങളാണ് ജി. സുധാകരനെതിരായ സി.പി.എം റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലപാടുകള്‍ സംസ്ഥാന സമിതി അംഗത്തിന് യോജിച്ചവിധമായില്ലെന്നും വിലയിരുത്തി. എന്നാല്‍ തന്റെ ഭാഗത്ത് വീഴ്ചയില്ലെന്നാണ് സംസ്ഥാന സമിതിയില്‍ ജി. സുധാകരന്‍ പറഞ്ഞത്.
മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.'ഒന്നും പറയാനില്ല, ഒന്നും പറയേണ്ട കാര്യമില്ല, എന്തെങ്കിലും ഉണ്ടെങ്കില്‍ പാര്‍ട്ടി സെക്രട്ടറിയോട് ചോദിക്കൂ' എന്നാണ് മുഖ്യമന്ത്രിയെ കണ്ടശേഷം സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

 

 

Latest News