Sorry, you need to enable JavaScript to visit this website.

കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി മൂന്ന് കൊലപാതകം, സീരിയല്‍ കില്ലര്‍ പിടിയില്‍

ഹൈദരാബാദ്- നഗരത്തില്‍ രണ്ടാഴ്ചക്കിടെ മൂന്ന് പേരെ കൊലപ്പെടുത്തിയ സൈക്കോ സീരിയല്‍ കില്ലറെ പോലീസ് പിടികൂടി. ബൊറബാണ്ട സ്വദേശി മുഹമ്മദ് ഖദീറിനെയാണ് ഹൈദരാബാദ് പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. 2019 ല്‍ മറ്റൊരു കൊലക്കേസില്‍ അറസ്റ്റിലായ ഖദീര്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് മൂന്ന് പേരെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

നവംബര്‍ ഒന്നാം തീയതിയാണ് നമ്പള്ളിയില്‍ രണ്ടുപേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒരു ടിഫിന്‍ സെന്ററിന്റെ മുന്‍വശത്താണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. നമ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപത്തെ നടപ്പാതയിലായിരുന്നു മറ്റൊരാളുടെ മൃതദേഹം. ഇരുവരും രാത്രി നഗരത്തിലെ നടപ്പാതയില്‍ കിടന്നുറങ്ങുന്നവരാണെന്നും രണ്ട് കൊലപാതകവും ഒരേ രീതിയിലാണെന്നും പോലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ഖദീറിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ഇതിന് പുറമേ ദിവസങ്ങള്‍ക്ക് മുമ്പ് മുര്‍ഗി മാര്‍ക്കറ്റിന് സമീപം ഒരാളെ കൊലപ്പെടുത്തിയത് താനാണെന്നും പ്രതി സമ്മതിച്ചു.

 

Latest News