Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശബ്ദാനുകരണത്തിൽ പുതുചരിത്രം

നിസാം കാലിക്കറ്റ് 

നൂറു ഗായകരുടെ ശബ്ദം അനുകരിക്കാനുള്ള അപൂർവ സ്വരസിദ്ധി കൈവശമുള്ള, ഫ്‌ളവേഴ്‌സ് ചാനൽ കോമഡി ഉൽസവം ഫെയിം നിസാം കാലിക്കറ്റ് ജിദ്ദയിലെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. മുഹമ്മദ് റഫി, കിഷോർ കുമാർ, കുമാർ ഷാനു, യേശുദാസ്, ഇളയരാജ, ടി.എം. സൗന്ദരരാജൻ, ജാസി ഗിഫ്റ്റ് തുടങ്ങിയവർ ആലപിച്ച പ്രസിദ്ധ ഗാനങ്ങളും ഒപ്പം എസ്. ജാനകി, പി. സുശീല, സ്വർണലത തുടങ്ങിയവരുടെ ഗാനങ്ങളും അവർ ആലപിച്ച അതേ രീതിയിലും സ്വരത്തിലും അനുകരിക്കുകയെന്ന അദ്വിതീയമായ വൈഭവമാണ് കഴിഞ്ഞ പതിമൂന്ന് വർഷമായി ദുബായിൽ ജീവിക്കുന്ന നിസാം ജിദ്ദ ഇമ്പാല ഓഡിറ്റോറിയത്തിലെ ആസ്വാദകർക്ക് മുമ്പിൽ പ്രകടിപ്പിച്ച് കൈയടി നേടിയത്. ജുറാസിക് പാർകിലെ രംഗങ്ങളുടെ സ്വരാനുകരണം സദസ്യരെ ഇളക്കി മറിച്ചു. ഇതിന് പുറമെ നിരവധി തമിഴ്, ഹിന്ദി ഗാനങ്ങളും നിസാം ശ്രുതിമധുരമായി ആലപിച്ചു. എം എം ക്രിയേഷൻസിന്റെ ബാനറിൽ അരങ്ങേറിയ പരിപാടിയിൽ ജിദ്ദയിലെ പ്രശസ്ത ഗായകരായ മിർസാ ഷരീഫ്,  അബ്ദുൽ ഹഖ് തിരൂരങ്ങാടി,  മൻസൂർ എടവണ്ണ, നൂഹ് ബീമാപള്ളി,  അലവിക്കുട്ടി കണിയാമ്പറ്റ,  ഹരീഷ് കാലിക്കറ്റ്, മുസ്തഫ തോളൂർ, ഓമനക്കുട്ടൻ, ആശ ഷിജു, സോഫിയ സുനിൽ,  സഹല നാസർ എന്നിവരും ഗാനങ്ങൾ ആലപിച്ചു, കെ.  അബ്ദുൽ മജീദ് നഹ,  കെ ടി എ മുനീർ എന്നിവർ ആശംസകൾ നേർന്നു. മുസ്തഫ തോളൂർ പരിപാടിയുടെ കോ ഓർഡിനേറ്ററായിരുന്നു. ഹമീദ് കരിമ്പുലാക്കൽ നന്ദി പറഞ്ഞു. നൂറു ഗായകരുടെ ശബ്ദത്തിലും ഭാവത്തിലും പാടി ലോക റെക്കാർഡുകളുടെ ഗിന്നസ് ബുക്കിൽ ഇടം പിടിക്കാനുള്ള ശ്രമത്തിലാണ് നിസാം കാലിക്കറ്റ്. 

 

Latest News