ന്യൂദല്‍ഹി- ആഡംബര കപ്പലിലെ ലഹരിവേട്ടയില്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട കേസില്‍നിന്ന് എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെയെ നീക്കി. കൈക്കൂലി ആരോപണം നേരിടുന്നതിനാലാണ് നടപടി. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം അന്വേഷിക്കും.