കൊച്ചി- ഇന്ധന വിലവർധനയ്‌ക്കെതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനിടെ കാർ തകർത്ത സംഭവത്തിൽ നടൻ ജോജു ജോർജ് കോടതിയെ സമീപിച്ചു. സംഭവത്തിന് ശേഷം വ്യക്തിപരമായ അധിക്ഷേപം ഉണ്ടായെന്നും ഇക്കാര്യത്തിൽ കോടതിയുടെ ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ടാണ് ഹരജി എന്നാണ് റിപ്പോർട്ട്.
കാർ തകർത്ത സംഭവത്തിൽ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകൻ പി.ജി. ജോസഫിന്റെ ജാമ്യഹരജിയിലാണ് ജോജു കക്ഷിചേരാൻ അപേക്ഷ നൽകിയത്. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്. ജോജുവുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും ഒത്തുതീർപ്പ് ചർച്ചകൾ നടക്കുന്നുവെന്നും കഴിഞ്ഞ ദിവസം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചിരുന്നു. ഇതിനിടയിലാണ് ജോജുവിന്റെ അപ്രതീക്ഷിത നീക്കം.