ഷാര്‍ജ- ഗ്ലോബല്‍ പ്രവാസി അസോസിയേഷന്റെയും യാബ് ലീഗല്‍ ഗ്രൂപ്പിന്റെയും ക്ഷണം സ്വീകരിച്ച് യു.എ.ഇയിലെത്തിയ എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് സ്വീകരണം നല്‍കി.
എയര്‍പോര്‍ട്ടില്‍ നടന്ന സ്വീകരണ ചടങ്ങില്‍ ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ ചെയര്‍മാന്‍ സലാം പാപ്പിനിശ്ശേരി, അഡ്വ. ഫെജുന ഹുറൈസ്, ഫര്‍സാന അബ്ദുല്‍ജബ്ബാര്‍, ജംഷീര്‍ വടഗിരിയില്‍, മുന്ദിര്‍ കല്‍പകഞ്ചേരി, ബിലാല്‍ കരിയാടന്‍, സഹദ് എം.കെ.പി, ആദില്‍ മജീദ് എന്നിവരും ഗ്ലോബല്‍ പ്രവാസി അസോസിയേഷന്റെയും യാബ് ലീഗല്‍ ഗ്രൂപ്പിന്റെയും പ്രതിനിധികളും സംബന്ധിച്ചു.